02:27am 10 November 2026
NEWS

ഇന്ത്യയ്ക്കെതിരേ 'ജിഹാദി'ന് അൽ ഖ്വയ്ദ‌യുടെ ആഹ്വാനം

08/05/2025  01:27 PM IST
nila
 ഇന്ത്യയ്ക്കെതിരേ ജിഹാദിന് അൽ ഖ്വയ്ദ‌യുടെ ആഹ്വാനം

ഇന്ത്യയ്ക്കെതിരേ 'ജിഹാദി'ന് കരസംഘടനയായ അൽ ഖ്വയ്ദ‌യുടെ ആഹ്വാനം. അൽ–ഖായിദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്ത് പ്രസ്താവന പുറപ്പെടുവിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയിലാണ് ഇന്ത്യക്കെതിരെ ജിഹാദ് ആരംഭിക്കാൻ ആ​ഹ്വാനം ചെയ്യുന്നത്. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്ന വാർത്ത പുറത്തുവിട്ടത്.
  
മധ്യപൂർവ ദേശ രാജ്യങ്ങളിലെയും നോർത്ത് അമേരിക്കയിലെയും വാർത്തകൾ നിരീക്ഷിക്കുന്ന സ്ഥാപനമാണ് മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  (എംഇഎംആർഐ). പ്രാദേശിക ഭാഷകളിലെ വാർത്തകൾ ഇവർ ഇംഗ്ലിഷിലേക്ക് തർജമ ചെയ്യുന്നു. ഇവരുടെ നിലപാടുകൾ സംബന്ധിച്ച് വിമർശനങ്ങളുമുണ്ട്.

ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു. ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും എക്യുഐഎസ് ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img